കോഴിക്കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു മുന്നിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം
Wed, 3 Aug 2022

പിരിവ് നൽകാത്തതിൻ്റെ പേരിൽ സ്ഥാപനം പൂട്ടിക്കാൻ സിപിഐഎം പ്രാദേശിക നേതാക്കൾ ഇടപെട്ടു എന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.
കോഴിക്കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു മുന്നിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം. വടകര തട്ടോളിക്കരയിലാണ് പെട്രോളൊഴിച്ച് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്.
പിരിവ് നൽകാത്തതിൻ്റെ പേരിൽ സ്ഥാപനം പൂട്ടിക്കാൻ സിപിഐഎം പ്രാദേശിക നേതാക്കൾ ഇടപെട്ടു എന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.