കോഴിക്കോട് പതിനെട്ടുകാരി ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
alka

കോഴിക്കോട്: നവവധുവിനെ ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്തുകണ്ടി സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് (18) മരിച്ചത്.

കന്നൂര് എടച്ചേരി പുനത്തിൽ പ്രജീഷുമായി രണ്ടുമാസം മുമ്പായിരുന്നു വിവാഹം. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവും ഭർതൃമാതാപിതാക്കളും ജോലിക്കുപോയ സമയത്താണ് സംഭവം.

ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മാതാവ്: മിനി. സഹോദരന്‍: അജില്‍ബാബു. 

Share this story