കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി രോ​ഗിക്ക് ദാരുണാന്ത്യം

dsg

കോഴിക്കോട് : നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്.

 ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.മിംസ് ഹോസ്പിറ്റലിന് തൊട്ടുമുന്‍പാണ് അപകടം. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.

Tags