കോഴിക്കോട് കുന്ദമംഗലത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം
 dath

കോഴിക്കോട്: കുന്ദമംഗലത്ത് കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ധീൻ-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിജാസ് ആണ്(8) മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ആൾമറ ഇല്ലാത്ത കിണറ്റിൽ വീണാണ് അപകടം ഉണ്ടായത്. പെരിങ്ങൊളം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ മൂന്നാം ക്ളാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് നിജാസ്.

Share this story