മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
kozhikkod

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ കുമാര്‍ ഉള്‍പ്പടെ അഞ്ചു പേരുടെ ജാമ്യമാണ് തള്ളിയത്.

ജാമ്യാപേക്ഷ തള്ളിയതില്‍ സന്തോഷമെന്ന് സുരക്ഷാ ജീവനക്കാരുടെ അഭിഭാഷക പ്രതികരിച്ചു. കേസ് ഇല്ലാതാക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നതില്‍ ആശങ്കയുണ്ടെന്നും അഭിഭാഷക പറഞ്ഞു.

ഓഗസ്റ്റ് 31-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം സുരക്ഷാ ജീവനക്കാരെ അക്രമിച്ചത്. സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. 

Share this story