കുളിപ്പിച്ചു, പൊട്ട് തൊട്ടു, താരാട്ട് പാടി ഉറക്കി അമ്മമാരെ സാക്ഷിനിര്‍ത്തി അച്ഛന്മാര്‍ തകര്‍ത്തടുക്കി
sudeesh

കോഴിക്കോട് : കുഞ്ഞിനെ കുളിപ്പിക്കലും, പൊട്ട് തൊടീക്കലും, താരാട്ട് പാടി ഉറക്കലുമെല്ലാം അമ്മമാരുടെ മാത്രം ഉത്തരവാദിത്തവും കഴിവുമാണെന്ന ധാരണയെ പൊളിച്ചടുക്കിക്കൊണ്ട് ഫാദേഴ്സ് ഡേ യില്‍ അച്ഛന്മാര്‍ തകര്‍ത്തടുക്കി. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ഡാഡ് ടു ബി' വേദിയിലാണ് അച്ഛന്മാരുടെ അപൂര്‍വ്വ കാഴ്ചയ്ക്ക് വേദിയൊരുങ്ങിയത്.

നാല് റൗണ്ടുകളായാണ് മത്സരം പുരോഗമിച്ചത്. നേരത്തെ അപേക്ഷിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത 20 പേരാണ് അവസാന നാല് റൗണ്ടുകളിലെത്തിയത്. ഇതില്‍ ആദ്യത്തെ റൗണ്ടായ ബസര്‍ റൗണ്ട് അവസാനിച്ചതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം പത്തായി ചുരുങ്ങി. കുഞ്ഞിനെ എടുത്തുകൊണ്ടുള്ള 'റാമ്പിലെ നടത്തമായിരുന്നു' രണ്ടാം റൗണ്ട്. പിക്ക് ആന്റ് ടോക്ക് എന്ന മൂന്നാമത്തെ റൗണ്ടിന് ശേഷമാണ് കുഞ്ഞിനെ എങ്ങിനെ ലാളിക്കുന്നു എന്നറിയാനുള്ള 'രാരീരം' റൗണ്ട് കടന്ന് വന്നത്. കുളിപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, പൗഡറിടുക, പൊട്ടുതൊടീക്കുക, താരാട്ട് പാടി ഉറക്കുക തുടങ്ങിയവയെല്ലാം ഈ റൗണ്ടില്‍ ഉള്‍പ്പെട്ടു. പങ്കാളികളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു അഞ്ചാം റൗണ്ട്. പങ്കെടുത്തവരെല്ലാം തന്നെ മികച്ച പ്രകടനമാണ് അഞ്ച് റൗണ്ടുകളിലും കാഴ്ചവെച്ചത്.

meethmiri

മീത്ത്-മിരി  ദമ്പതികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാഹുല്‍ പി ആര്‍-ബിജിലാസ് കെ ദമ്പതികള്‍ക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്. പ്രജീഷ് പി വി-രസിത പ്രജീഷ് ദമ്പതികള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പ്രശസ്ത സിനിമാതാരം ശ്രീ. സുധീഷ് പരിപാടി ഉദ്ഘാടനം  ചെയ്തു. ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍ ആസ്റ്റര്‍ കേരള & ഒമാന്‍), പ്രൊഫ. ശേഖരന്‍, ഡോ. രാധാദേവി, ഡോ. വേണുഗോപാലന്‍ പി പി, ഡോ. എബ്രഹാം മാമ്മന്‍, ഡോ. നൗഫല്‍ ബഷീര്‍, ഡോ. റഷീദ ബീഗം, ഡോ. നാസര്‍ ടി തുടങ്ങിയവര്‍ സംസാരിച്ചു.

Share this story