ഭക്തജന തിരക്കിൽ അമർന്ന് കൊട്ടിയൂർ ; വൻ ഗതാഗതക്കുരുക്ക്

kottiyoor

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് കൊട്ടിയൂരിൽ ഒഴുകിയെത്തിയത് ഭക്തജന സഹസ്രങ്ങൾ. സ്ത്രീകൾക്ക് പ്രവേശിക്കാനുള്ള അവസാന ദിവസം ആവാൻ ആയതിനാൽ കഴിഞ്ഞ 2 ദിവസങ്ങളിലായി വൻ ഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. ജൂൺ 13 വരെയാണ് കൊട്ടിയൂരിൽ സ്ത്രീകൾക്ക് പ്രവേശനം ഉള്ളത്.

kottiyoor

 

ദർശനത്തിനായി എത്തിയവരുടെ തിരക്കുകാരണം  വലിയ ഗതാഗതക്കുരുക്കാണ് കൊട്ടിയൂരിൽ ഉണ്ടായത്.ശനിയാഴ്ച പുലർച്ചയോടെ ആരംഭിച്ച ഗതാഗത കുരുക്ക് പത്തുമണിയോടെ തന്നെ മൂർദ്ധന്യാവസ്ഥയിൽ എത്തി.

kottiyoor

കൂടാതെ മണിക്കൂറുകളോളം ക്യൂ നിന്നാണ് പലര്‍ക്കും ദര്‍ശനം ലഭിച്ചത്.

kottiyorr

കേളകം മുതല്‍ കൊട്ടിയൂര്‍ വരെയുള്ള റോഡും വാഹനബാഹുല്യത്താല്‍ വീര്‍പ്പുമുട്ടി.  ജൂൺ 17 ന് നടക്കുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും.

kottiyoor

പോലീസും ദേവസ്വം വളണ്ടിയര്‍മാരും ഏറെ പണിപ്പെട്ടാണ് വാഹന ഗതാഗതം നിയന്ത്രിച്ചത്. പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് കൊട്ടിയൂരില്‍ വൈശാഖ മഹോത്സവം നടത്തുന്നത്.

kottiyoor

തീര്‍ത്ഥാടകര്‍ക്കായി മുഴുവന്‍ സമയവും വൈദ്യസഹായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

kottiyoor