കോട്ടയത്ത് വീടുകയറി ആക്രമണം : ഒരു പ്രതികൂടി പിടിയിൽ
Wed, 3 Aug 2022

കോട്ടയം: മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്‍റെ വീട് കയറി ആക്രമിക്കുകയും, വാഹനങ്ങൾ തകർക്കുകയും, തീ വെക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചെറുകോൽ സ്വദേശിയായ തൈപ്പറമ്പിൽ വീട്ടിൽ റോൺ മാത്യുവിനെയാണ് (32) അറസ്റ്റ് ചെയ്തത്.
വീട്ടിൽ കയറി ആക്രമിച്ചതിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റോൺ മാത്യുവിനെ പിടികൂടുകയുമായിരുന്നു.
ആക്രമണത്തില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, എന്നിവരെ കഴിഞ്ഞദിവസം പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.