കോട്ടയത്തെ ഫ്ളാറ്റിൽ നിന്ന് വീണ് 15 കാരി മരിച്ചു

google news
girl
സംഭവത്തിൽ പൊലീസ് ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. കളത്തിപ്പടി പള്ളിക്കൂടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച റിയ. കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

കോട്ടയം: കോട്ടയത്തെ ഫ്ളാറ്റിൽ നിന്ന് വീണ് 15 കാരി  മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിലെ പതിമൂന്നാം നിലയിൽ നിന്ന് വീണ റിയാ മാത്യു ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി പത്തേകാലോടെ ആണ് സംഭവം. സംഭവത്തിൽ പൊലീസ് ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. കളത്തിപ്പടി പള്ളിക്കൂടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച റിയ. കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം പരിശോധന ഇന്ന് നടക്കും. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags