കോട്ടയത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ
Jul 25, 2024, 11:00 IST
കോട്ടയം: വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. വൈക്കം വെച്ചൂർ സ്വദേശി പി. ബിപിൻ എന്നയാളാണ് വീട്ടിനകത്ത് കഞ്ചാവ് കൃഷിചെയ്തത്. നാല് കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.