ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിൽ സർക്കാരുകൾ പരാജയമെന്ന് എൻഎസ്എസ്


സ്ഥിരം മദ്യപാനികള്‍ക്ക് അതില്‍ നിന്നും മുക്തി നേടാന്‍ വേണ്ടത്ര കൗണ്‍സിലിംഗ് സംവിധാനം ഉണ്ടാക്കുന്നതിനോ ലഹരിക്ക് അടിമപ്പെട്ട ആളുകള്‍ക്ക് നിര്‍ബന്ധിത ട്രീറ്റ്‌മെന്റ് നല്‍കുന്നതിനോ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.
കോട്ടയം : ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിൽ സർക്കാരുകൾ പരാജയമെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ മാറിമാറി വരുന്ന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് എൻഎസ്എസ് വിമർശനം. ലഹരി ഉപയോഗം പൂർണമായും തുടച്ചു നീക്കാൻ ജനങ്ങളും രക്ഷിതാക്കളും സർക്കാരിന്റെ പിന്തുണ ആവശ്യപ്പെടണമെന്നും എൻഎസ്എസ് പറഞ്ഞു.
സ്ഥിരം മദ്യപാനികള്‍ക്ക് അതില്‍ നിന്നും മുക്തി നേടാന്‍ വേണ്ടത്ര കൗണ്‍സിലിംഗ് സംവിധാനം ഉണ്ടാക്കുന്നതിനോ ലഹരിക്ക് അടിമപ്പെട്ട ആളുകള്‍ക്ക് നിര്‍ബന്ധിത ട്രീറ്റ്‌മെന്റ് നല്‍കുന്നതിനോ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും എന്‍എസ്എസ് വിമര്‍ശിച്ചു. ലഹരി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത എൻഎസ്എസ് ലഹരിക്കെതിരെ പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് നിർദേശം നൽകി.

ഇപ്പോഴത്തെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനും ഇനി വരും നാളുകളിൽ മദ്യത്തിന്റെ അടക്കമുള്ള വിൽപനയിലും നിയന്ത്രണമുണ്ടാക്കണം എന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.