കോട്ടയത്ത് ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം
Jan 30, 2025, 12:35 IST


കോട്ടയം: ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം. കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൻ(21) ആണ് മരിച്ചത്. വ്യാഴാഴ്ച വിവാഹിതനാകാൻ ഇരിക്കെയാണ് ദാരുണമായ അപകടം ഉണ്ടായത്. ജിജോയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി പത്തിനായിരുന്നു അപകടം. എം.സി. റോഡിൽ കളിക്കാവ് ഭാഗത്ത് വെച്ച് ബൈക്കും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ജിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന്, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.