കോട്ടയത്ത് കോ​ൺ​ട്രാ​ക്ട​റെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

jhbhh
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി എ​ത്തി​യ കോ​ൺ​ട്രാ​ക്ട​റാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​വ​ന്താ​നം ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ അ​ൻ​സ​ർ നി​സാം (28), പാ​റ​ക്ക​ട​വ് കു​തി​രം​കാ​വി​ൽ വീ​ട്ടി​ൽ ന​സീം ഈ​സ (30) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​രു​മേ​ലി ക​ന​ക​പ്പ​ലം കാ​രി​ത്തോ​ട് സ്വ​ദേ​ശി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി കോ​ൺ​ട്രാ​ക്ട് എ​ടു​ത്തി​രു​ന്ന കൊ​ടു​വ​ന്താ​നം ഭാ​ഗ​ത്തു​ള്ള അ​ന്‍സാ​റി​ന്റെ ബ​ന്ധു​വി​ന്റെ വീ​ട്ടി​ൽ എ​ത്തി​യ സ​മ​യം ഇ​വ​ർ ഇ​വി​ടെ​യെ​ത്തി വീ​ട്​ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളെ ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ൽ കി​ട​ന്ന 5000 രൂ​പ​യും, എ.​ടി.​എം കാ​ർ​ഡും, ആ​ധാ​ർ കാ​ർ​ഡും ബ​ല​മാ​യി പി​ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ എ​റ​ണാ​കു​ള​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ ഫൈ​സ​ൽ, എ​സ്.​ഐ ജി​ൻ​സ​ൺ ഡൊ​മി​നി​ക്ക്, സി.​പി.​ഒ​മാ​രാ​യ ശ്രീ​രാ​ജ്, വി​മ​ൽ, അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags