കോട്ടക്കലിൽ മകനൊപ്പം ബൈക്കിൽ യാത്രചെയ്യവെ റോഡിൽ തലയടിച്ച് വീണ് വീട്ടമ്മ മരിച്ചു

accident-alappuzha
accident-alappuzha

കോട്ടക്കൽ: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ തോക്കാമ്പാറ സ്വദേശി പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബിയാണ് (65) മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. മകൻ എബിനൊപ്പം ബൈക്കിൽ പോകുകയായിരുന്നു ബേബി. ഇവരുടെ സാരി ബൈക്കിന്‍റെ ചങ്ങലയിൽ കുടുങ്ങുകയും പിന്നാലെ ബേബി റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് മറിഞ്ഞ് മകനും റോഡിൽ വീണു. തലയിടിച്ച് വീണ ബേബിക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു.

Tags