കോ​ത​മം​ഗ​ലത്ത് വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

google news
jail

കോ​ത​മം​ഗ​ലം : വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​വും തെ​ളി​വു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നാ​വാ​ത്ത​തും കാ​ര​ണം അ​റ​സ്റ്റ് വൈ​കും. ചേ​ലാ​ട് ക​ള്ളാ​ട് ചെ​ങ്ങ​മ​നാ​ട്ട് സാ​റാ​മ്മ ഏ​ലി​യാ​സി​ന്റെ കൊ​ല​പാ​ത​ക​ത്തി​ലാ​ണ്​ ര​ണ്ടു​പേ​രെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​വ​ർ പ​ര​സ്‌​പ​ര​വി​രു​ദ്ധ മൊ​ഴി​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്തു​നി​ന്ന് ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​വാ​ത്ത​തും കു​ഴ​ക്കു​ന്നു.

പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ളു​ടെ സ്കൂ​ട്ട​റി​ൽ​നി​ന്ന് ല​ഭി​ച്ച ക​ത്തി വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന്‍റെ ഔ​ട്ട്ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ ഇ​വ​രി​ലൊ​രാ​ളെ കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യ​ത്ത് വീ​ടി​നു സ​മീ​പം ക​ണ്ട​താ​ണ് പൊ​ലീ​സി​ന് മു​ന്നി​ലു​ള്ള തെ​ളി​വ്.

Tags