കോതമംഗലത്ത് തെരുവ് നായ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്

google news
dog

കൊച്ചി: കോതമംഗലത്ത് തെരുവ് നായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. ഒന്‍പത് പേര്‍ ഇതുവരെ ചികിത്സ തേടി. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായയെ പിന്നീട് അവശനിലയില്‍ റോഡരികില്‍ കണ്ടെത്തി.

രാവിലെ പള്ളിയില്‍ പോയ ഒരു വീട്ടിമ്മയ്ക്കാണ് ആദ്യം കടിയേറ്റത്. പിന്നീട് നിരവധി പേരെ ഇതേ നായ ആക്രമിച്ചു. കോതമംഗലം ടൗണ്‍, കെഎസ്ആര്‍ടിസി ജംഗ്ഷന്‍, കോഴിപ്പിള്ളിക്കവല എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
 

Tags