കൊ​ണ്ടോ​ട്ടിയിൽ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ന് കാ​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കിയ പി​താ​വി​ന് 30250 രൂ​പ പി​ഴ

driving

കൊ​ണ്ടോ​ട്ടി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ന് കാ​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കി​യ​തി​ന് പി​താ​വി​ന് ശി​ക്ഷ. ആ​ര്‍.​സി ഉ​ട​മ​യാ​യ പി​താ​വി​ന് 30250 രൂ​പ​യാ​ണ് കോ​ട​തി പി​ഴ ചു​മ​ത്തി​യ​ത്. പു​ളി​ക്ക​ല്‍ വ​ലി​യ​പ​റ​മ്പ് നെ​ടി​യ​റ​ത്തി​ല്‍ ഷാ​ഹി​നാ​ണ് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പി​ഴ​യി​ട്ട​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 24നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ കാ​ലി​ക്ക​റ്റ് എ​യ​ര്‍പോ​ര്‍ട്ട് പ്ലാ​സ ജ​ങ്ഷ​നി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ക​രി​പ്പൂ​ര്‍ എ​സ്.​ഐ അ​ബ്ദു​ൽ നാ​സ​ര്‍ പ​ട്ട​ര്‍ക്ക​ട​വ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത​യാ​ള്‍ കാ​ര്‍ ഓ​ടി​ക്കു​ന്ന​ത് പി​ടി​കൂ​ടി​യ​ത്.

Share this story