കൊല്ലത്ത് ഭാര്യയെയും രണ്ടു​ മക്കളെയും വിഷം കുത്തിവെച്ചു കൊന്ന കേസ് ; യുവാവിന് മൂന്നു​ ജീവപ​ര്യന്തം

google news
court

കൊ​ല്ലം: വി​വാ​ഹേ​ത​ര ബ​ന്ധം സം​ശ​യി​ച്ച് ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വി​ഷം കു​ത്തി​വെ​ച്ചു കൊ​ന്ന കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. മെ​ഡി​ക്ക​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​നാ​യ മ​ൺ​റോ​തു​രു​ത്ത് പെ​രു​ങ്ങാ​ലം എ​റോ​പ്പി​ൽ വീ​ട്ടി​ൽ അ​ജി എ​ന്ന എ​ഡ്വേ​ർ​ഡി​നാ​ണ്​​ (42) മൂ​ന്നു​ ജീ​വ​പ​​ര്യ​ന്ത​വും ഓ​രോ ജീ​വ​പ​​ര്യ​ന്ത​ത്തി​നും ര​ണ്ടു ല​ക്ഷം വീ​തം ആ​റു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

പി​ഴ ഒ​ടു​ക്കി​യി​​ല്ലെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷം കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. കൊ​ല്ലം നാ​ലാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്. സു​ഭാ​ഷാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്. കേ​സ്​ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

ഭാ​ര്യ വ​ർ​ഷ (26), മ​ക്ക​ളാ​യ അ​ല​ൻ (ര​ണ്ട്), ആ​ര​വ് (മൂ​ന്ന്​ മാ​സം) എ​ന്നി​വ​രെ​യാ​ണ് അ​ന​സ്തേ​ഷ്യ​ക്കു മു​മ്പ് മ​സി​ൽ റി​ലാ​ക്സേ​ഷ​നു ന​ൽ​കു​ന്ന സൂ​ക്കോ​ൾ മ​രു​ന്ന് കു​ത്തി​വെ​ച്ച് പ്ര​തി 2021 മേ​യ്​ 11ന്​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​ച്ച്​ 19ന്​ ​കൊ​ല്ലം അ​ഞ്ചാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​യാ​ളെ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചു​വ​രു​ന്ന​തി​നാ​ൽ അ​തു​ കു​റ​വ്​ ചെ​യ്ത്​ ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന സാ​ക്ഷി​യാ​യി എ​ഡ്വേ​ർ​ഡി​ന്‍റെ​യും വ​ർ​ഷ​യു​ടെ​യും മൂ​ത്ത മ​ക​ളാ​യ എ​ട്ടു വ​യ​സ്സു​കാ​രി മൊ​ഴി​ന​ൽ​കി.

മ​ക​ൾ മാ​ത്ര​മാ​ണു കു​റ്റ​കൃ​ത്യം നേ​രി​ൽ​ക​ണ്ട​ത്. 58 സാ​ക്ഷി​ക​ളെ​യും 89 രേ​ഖ​ക​ളും 28 തൊ​ണ്ടി​മു​ത​ലു​ക​ളും ​​പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി. ​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഷ​റ​ഫു​ന്നി​സ ബീ​ഗം, അ​ഡ്വ. അ​ഭി​ജി​ത്​ വി​ജ​യ​ൻ, അ​ഡ്വ. രാ​ജ​ശ്രീ, സ​ബീ​ന എ​ന്നി​വ​ർ ഹാ​ജ​രാ​യി.

 കു​ണ്ട​റ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ല്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍മാ​രാ​യി​രു​ന്ന വി​നോ​ദ്​ വി​ക്ര​മാ​ദി​ത്യ​നും സ​ജി​കു​മാ​റും ജ​യ​കൃ​ഷ്ണ​നും മ​ഞ്ജു​ലാ​ലു​മാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍. മ​ഞ്ജു​ലാ​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

Tags