കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ മുന്നിൽ; ലീഡ് പന്ത്രണ്ടായിരം കടന്നു

n k premachandran

കൊല്ലം: വോട്ടെണ്ണലിന്റെ തുടക്കത്തിൽ മുന്നിട്ടു നിന്ന എൽഡിഎഫ് സ്ഥാനാർഥി നടൻ മുകേഷിനെ ഏറെ ദൂരം പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ മുന്നേറ്റം തുടരുന്നു. എൻ.കെ.പ്രേമചന്ദ്രന്റെ ലീഡ് പന്ത്രണ്ടായിരം കടന്നു. 12359 വോട്ടുകൾക്ക് മുന്നിലാണ് പ്രേമചന്ദ്രൻ.

2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014ൽ കോൺഗ്രസ് ആർസിപിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്. 

Tags