വിസ്മയയുടെ ആത്മഹത്യ ; ഹർജി ഇന്ന് സിപ്രീംകോടതി പരിഗണിക്കും


ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണ്‍ കുമാറിന്റെ വാദം.
ഡൽഹി : കൊല്ലത്ത് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവും കേസിലെ ഒന്നാംപ്രതിയുമായ കിരൺകുമാറിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്.
വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണ്‍ കുമാറിന്റെ വാദം.

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് 2021 ജൂണിലാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിയായ വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്നായിരുന്നു ബന്ധുക്കളുടെ വാദം. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം10 ലക്ഷം രൂപ വിലവരുന്ന കാറും നല്‍കിയാണ് വിസ്മയയെ കിരണ്‍ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.
എന്നാല്‍ വിവാഹം കഴിഞ്ഞതോടെ കൂടുതല്‍ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം വിസ്മയ മാതാപിതാക്കളോട് സൂചിപ്പിച്ചിരുന്നുവെങ്കിലും കുടുംബം കാര്യമായെടുത്തില്ല. ഒടുവില്‍ ഭര്‍തൃപീഡനം സഹിക്കവയ്യാതെ വിസ്മയ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.
വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് കിരണ്‍കുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. കേസില്‍ പത്ത് വര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്.