കൊല്ലത്ത് കനാലില്‍ കക്ക വാരാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

fdj

കൊല്ലം : കരുനാഗപ്പള്ളി ടി എസ് കനാലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെറിയഴീക്കല്‍, കുറ്റുംമൂട്ടില്‍ സ്വദേശി രഹിത്ത് ദേവ് ( 17) ആണ് മരിച്ചത്.


ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ആലുംകടവില്‍ കായലില്‍ കക്ക വാരാന്‍ ഇറങ്ങിയ രഹിത് കായലില്‍ മുങ്ങിത്താഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. ചെറിയഴീക്കല്‍ വിഎച്ച്എസ്‌സിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് രഹിത്.

Tags