കൊല്ലത്ത് ബൈക്ക് യാത്രക്കാരനെയും സുഹൃത്തുക്കളെയും മർദിച്ച സംഘം അറസ്റ്റിൽ

arrest8
കൊ​ല്ലം: ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. തി​രു​മു​ല്ലാ​വാ​രം ക​ല്ലും​പു​റം ക​ല്ലു​ത്ത​റ​യി​ൽ വേ​ണു (53), ആ​കാ​ശ് (21), ഇ​യാ​ളു​ടെ ജേ​ഷ്ഠ​നാ​യ ആ​രോ​മ​ൽ (25), കൊ​ച്ച​യ്യ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു(21), ക​ല്ലി​ൽ അ​ഭി​ജി​ത്ത് (20) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന കാ​വ​നാ​ട് സ്വ​ദേ​ശി സു​ധീ​ഷി​നെ അ​ഭി​ജി​ത്തും വി​ഷ്ണു​വും ചേ​ർ​ന്ന് ത​ട​ഞ്ഞു. ബൈ​ക്കി​ന് ശ​ബ്ദം കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് താ​ക്കോ​ൽ ഊ​രി​യെ​ടു​ത്തു. താ​ക്കോ​ൽ തി​രി​കെ ചോ​ദി​ച്ച ഇ​യാ​ളെ വി​ഷ്ണു ക​ഴു​ത്തി​ൽ പി​ടി​ച്ച് മു​ഖ​ത്ത് മ​ർ​ദി​ച്ചു.

സു​ഹൃ​ത്ത് അ​ര​വി​ന്ദ​നെ ബൈ​ക്ക് എ​ടു​ക്കാ​നാ​യി ഫോ​ണി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ൾ വേ​ണു, ആ​രോ​മ​ൽ, വി​ഷ്ണു, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ബൈ​ക്ക് ത​ല്ലി ത​ക​ർ​ക്കു​ക​യും ചെ​യ്തു. ക​മ്പി​വ​ടി കൊ​ണ്ട് സു​ധീ​ഷി​ന്‍റെ​യും അ​ര​വി​ന്ദ​ന്‍റെ​യും ത​ല​യി​ൽ ആ​കാ​ശ് അ​ടി​ച്ചു.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കാ​ൻ വ​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ ഗോ​കു​ൽ, ക​ണ്ണ​ൻ, വി​ഷ്ണു എ​ന്നി​വ​രെ​യും പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. കൊ​ല്ലം വെ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സ​ന്തോ​ഷ്, എ​സ്.​സി.​പി.​ഒ ശ്രീ​ലാ​ൽ, സി.​പി.​ഒ​മാ​രാ​യ സ​ലീം വി​നോ​ജ്, അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags