കൊല്ലത്ത് ഒ​രാ​ഴ്ച​ക്കി​ട​യി​ൽ ര​ണ്ടാം ത​വ​ണ​യും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര ബാ​ധ സ്ഥി​രീ​ക​രി​ച്ചു

Improvement in the health status of a child with amoebic encephalitis in Kozhikode
Improvement in the health status of a child with amoebic encephalitis in Kozhikode

പ​ത്ത​നാ​പു​രം : ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ട​യി​ൽ ര​ണ്ടാം ത​വ​ണ​യും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പ​ത്ത​നാ​പു​രം, വാ​ഴ​പ്പാ​റ സ്വ​ദേ​ശി​യാ​യ ആ​റ് വ​യ​സ്സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​രാ​ഴ്ച മു​മ്പ്​ ത​ല​വൂ​രി​ൽ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ 10 വ​യ​സ്സു​കാ​ര​നി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​മീ​പ പ​ഞ്ചാ​യ​ത്താ​യ പ​ത്ത​നാ​പു​ര​ത്ത് ഇ​പ്പോ​ൾ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ശ​ക്ത​മാ​യ പ​നി ബാ​ധി​ച്ച കു​ട്ടി​യെ 16നാ​ണ്​ പ​ത്ത​നാ​പു​രം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യം എ​ത്തി​ച്ച​ത്. സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്ന്​ ക​ണ്ട​തോ​​ടെ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​​ലേ​ക്ക്​ മാ​റ്റി.

വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. നാ​ട്ടി​ൽ​വെ​ച്ച്​ കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ള​വു​മാ​യി കു​ട്ടി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാണ് വിവരം. കു​ട്ടി ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ്​ തി​രു​വ​ന​ന്ത​പു​ര​ത്തും പോ​യി​രു​ന്നു.

ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ പ​ത്തു​വ​യ​സ്സു​കാ​ര​ൻ തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​നി വി​ട്ടു​മാ​റാ​ത്ത സ്ഥി​തി​യാ​ണെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ദ​ഗ്​​ധ വൈ​ദ്യ​സ​ഹാ​യം കു​ട്ടി​ക്ക്​ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags