കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം നഗ്നനായി എത്തി തകർത്ത പ്രതി പിടിയിൽ

kodugaloor
ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര വളപ്പിലെ വിഗ്രഹം തകർത്ത ആള്‍ പിടിയില്‍. പുലർച്ചെ നാലരയോടെയാണ് സംഭവം. 

നഗ്നനായി വന്ന് വിഗ്രഹം തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഈയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് സൂചന .

ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹർത്താൽ ആചരിക്കും.

Share this story