തുടർ ചികിത്സയ്ക്കായി കോടിയേരിയും യുഎസിലേക്ക്
kodiyeri balakrishnan

തിരുവനന്തപുരം : തുടർചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ മാസം അമേരിക്കയിലേക്കു പോകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ 23ലെ അമേരിക്കൻ യാത്രയ്ക്കു ശേഷമായിരിക്കും കോടിയേരി ഹൂസ്റ്റണിലേക്കു തിരിക്കുക.

പാൻക്രിയാസ് കാൻസർ ബാധിതനായ കോടിയേരി 2020 ജനുവരിയിൽ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ സെന്ററിൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ചില പരിശോധനകളിൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്നു വന്നതോടെയാണ് അദ്ദേഹം വീണ്ടും യുഎസിലേക്കു പോകുന്നത്.

Share this story