എസ്ഡിപിഐ തിരിച്ചടിക്കുമെന്ന് ആര്‍എസ്എസിന് അറിയാമായിരുന്നു; കരുതിക്കൂട്ടി കൊലപാതകങ്ങള്‍ നടത്തിയിട്ട് പൊലീസിനെ കുറ്റപ്പെടുത്തുന്നു: കോടിയേരി ബാലകൃഷ്ണന്‍
kodiyeri balakrishnan

പാലക്കാട് നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കലാപമുണ്ടാക്കാനുള്ള ശ്രമമാണ് അതിന് പിറകിലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന കൊലപാതകം. ഇസ്‌ലാം മതവിശ്വാസികളുടെ വ്രതാനുഷ്ഠാന നാളുകള്‍ ആര്‍എസ്എസ് അക്രമത്തിന് തിരഞ്ഞെടുത്തത് കരുതികൂട്ടിയാണ്. ഇന്നലെ നടന്ന കൊലപാതകത്തിനോട് എസ്ഡിപിഐ തിരിച്ചടിക്കുമെന്ന് ആര്‍എസ്എസിന് അറിയാമായിരുന്നു. അങ്ങിനെ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നു അതിന് പിറകിലെന്നും കോടിയേരി പറഞ്ഞു.

ആസൂത്രിതമായി കൊലപാതകം നടത്തി പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. കരുതിക്കൂട്ടി കൊലപാതകങ്ങള്‍ നടത്തിയിട്ട് പൊലീസിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലും ഇതു തന്നെയാണ് സംഭവിച്ചത്. പൊലീസ് ശക്തമായ നടപടി എടുത്തതോടെയാണ് അത് നിയന്ത്രിക്കാനായത്. നിര്‍ദാക്ഷിണ്യം നടപടി എടുത്ത് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു

Share this story