കോടിയേരി ബാലകൃഷ്ണന്‍ ചികിത്സക്കായി അമേരിക്കയിലേക്ക്, സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി സെന്ററിന്‌
kodiyeri balakrishnan

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്. അടുത്ത ആഴ്ചയാകും കോടിയേരിയും അമേരിക്കയിലെത്തുന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമായിരിക്കും മടക്കം. സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി സെന്ററായിരിക്കും നിര്‍വഹിക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സയ്ക്കായി ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മെയ് പകുതി വരെ മുഖ്യമന്ത്രി അമേരിക്കയില്‍ തുടരും. മുഖ്യമന്ത്രി അടുത്ത മാസം പത്തിന് തിരിച്ചെത്തുമെന്നാണ് സൂചന.

ഇത് മൂന്നാം തവണയാണ് ചികിത്സാ ആവശ്യത്തിനായുള്ള മുഖ്യമന്ത്രിയുടെ യാത്ര. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. യാത്രക്കായി കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

Share this story