കൊടകര കുഴല്‍പ്പണക്കേസ്; തിരൂര്‍ സതീഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

The statement of Thiroor Satheesh in the Kodakara case will not be recorded today
The statement of Thiroor Satheesh in the Kodakara case will not be recorded today

11മണിക്ക് തൃശ്ശൂര്‍ പൊലീസ് ക്ലബ്ബില്‍ വെച്ചായിരിക്കും സതീഷിന്റെ മൊഴി രേഖപ്പെടുത്തുക.

കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണത്തില്‍ ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. 11മണിക്ക് തൃശ്ശൂര്‍ പൊലീസ് ക്ലബ്ബില്‍ വെച്ചായിരിക്കും സതീഷിന്റെ മൊഴി രേഖപ്പെടുത്തുക. നിലവിലെ കൊടുങ്ങല്ലൂര്‍ എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കല്‍ നടക്കുക.


ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുമെന്ന് തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കലിന്റെ അടിസ്ഥാനത്തിലായിരിക്കും ബിജെപി നേതാക്കളുടെ മൊഴിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

ഒമ്പത് കോടി രൂപ ചാക്കുകളിലാക്കി തൃശ്ശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജന്‍ എത്തിച്ചു എന്നതായിരുന്നു സതീഷിന്റെ വെളിപ്പെടുത്തല്‍.

Tags