കൊച്ചി കോർപറേഷൻ തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി
dog
തെരുവ് നായ്കൾ അധികമുള്ളഫോർട്ട് കൊച്ചി ബീച്ചിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്‌സിനേഷൻ. ആദ്യഘട്ടത്തിൽ 75 നായ്കൾക്ക് വാക്‌സിൻ നൽകി. മേയർ എം അനിൽകുമാർ വാക്‌സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

 കൊച്ചി കോർപറേഷൻ  തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എഴുപത്തിയഞ്ച് നായ്ക്കളെ പിടികൂടിയാണ് വാക്‌സിൻ നൽകിയത്. ഫോർട്ട് കൊച്ചി ബീച്ചിലായിരുന്നു വാക്‌സിനേഷൻ ഡ്രൈവ്.

തെരുവ് നായ്കൾ അധികമുള്ളഫോർട്ട് കൊച്ചി ബീച്ചിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്‌സിനേഷൻ. ആദ്യഘട്ടത്തിൽ 75 നായ്കൾക്ക് വാക്‌സിൻ നൽകി. മേയർ എം അനിൽകുമാർ വാക്‌സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയ നായ്ക്കളിൽ വന്ധ്യംകരണം നടത്തിയിട്ടില്ലാത്തവയെ ശസ്ത്രക്രിയക്കായി ബ്രഹ്‌മപുരത്തെ എ ബി സി സെന്ററിലേക്ക് മാറ്റി.

ഹെൽത്ത് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻറെ വെറ്ററിനറി ഡോക്ടർമാരും, എ.ബി.സി. പദ്ധതിയിലെ മെഡിക്കൽ ഓഫീസർമാരും രാത്രി വൈകിയും വാക്‌സിനേഷനിൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കോർപറേഷൻ തീരുമാനം.

Share this story