കൊ​ച്ചിയിൽ രാസലഹരിയുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

google news
drug arrest

കൊ​ച്ചി : വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന രാ​സ​ല​ഹ​രി​യു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ച്ചി സി​റ്റി പൊ​ലീ​സ് പി​ടി​കൂ​ടി. അ​സം സോ​നി​ത്പു​ർ സ്വ​ദേ​ശി അ​മീ​റു​ദ്ദീ​ൻ അ​ലി(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ച്ചാ​ളം മ​ത്താ​യി മാ​ഞ്ഞൂ​രാ​ൻ റോ​ഡി​ലെ സ്റ്റേ​ഷ​ന​റി ക​ട​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2.55 ഗ്രാം ​തൂ​ക്കം വ​രു​ന്ന എം.​ഡി.​എം.​എ​യും 147 ഗ്രാം ​തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വു​മാ​യി​ട്ടാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ർ​ത്ത് പൊ​ലീ​സും കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ന​ഗ​ര​ത്തി​ലെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ക​ൾ​ക്കും മ​റ്റു​മാ​യി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യ​വ​രെ​കു​റി​ച്ചും ഇ​യാ​ളു​ടെ പ​ങ്കാ​ളി​ക​ളെ കു​റി​ച്ചും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags