കൊച്ചി നഗരത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം : ഓടുന്ന കാറില്‍വെച്ച് മോഡലിനെ ക്രൂരമായി ബലാത്സംഗം ചെയ്തു; മൂന്ന് യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിൽ

rape case increase

കൊച്ചിയില്‍ വീണ്ടും കൂട്ടബലാത്സംഗം. കാസർകോട് സ്വദേശിനിയായ മോഡലിനെ കാറിൽവച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ നാലു പേരെ അറസ്റ്റു ചെയ്തു. രാജസ്ഥാൻ സ്വദേശിനിയായ ഡോണ എന്ന സ്ത്രീയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു യുവാക്കളുമാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്

 കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മോഡലിനെ കാക്കനാട്ടെ താമസ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മോഡൽ.

 യുവാക്കൾക്കൊപ്പം അറസ്റ്റിലായ യുവതി മോഡലിന്റെ സുഹൃത്താണെന്നാണ് ലഭ്യമാകുന്ന വിവരം. രാത്രി ബാറില്‍ വച്ച് മദ്യപിച്ച് മോഡല്‍ കുഴഞ്ഞു വീണിരുന്നു. ഇന്ന് പുലര്‍ച്ചെ മോഡല്‍ മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

മദ്യ ലഹരിയിലാണ് പ്രതികൾ മോഡലിനെ ബലാത്സംഗം ചെയ്തത്. പബ്ബില്‍ പ്രതികള്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികളെ സൗത്ത് സ്റ്റേഷനിലെത്തിക്കും

മോഡലായ ഡോണയ്ക്കും മറ്റു മൂന്നു പേർക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസ്സുകാരിയായ പെൺകുട്ടി മദ്യപിച്ചു കുഴഞ്ഞു വീണു. തുടർന്നു കാറിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ പെൺകുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

പെൺകുട്ടി ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എറണാകുളം ഇൻഫോപാർക്ക് പൊലീസിനു ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയശേഷം കേസ് സംഭവം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയായ എറണാകുളം സൗത്തിലേക്കു കൈമാറുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.
 

Share this story