കാര്യമില്ലാതെ ഭരണപക്ഷ എംഎൽഎ ഒന്നും പറയില്ല; ഇതൊക്കെ തന്നെയാണ് ചന്ദ്രശേഖരനും പറഞ്ഞിരുന്നത്; പി വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് കെ കെ രമ
Updated: Sep 26, 2024, 14:17 IST
പി വി അൻവർ എംഎൽഎ ആർ എം പിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
വളരെ ഗൗരവകരമായ കാര്യങ്ങളാണ് പി വി അൻവർ എംഎൽഎ ഇതുവരെ ഉന്നയിച്ചിരിക്കുന്നതെന്ന് കെ കെ രമ എംഎൽഎ. കാര്യമില്ലാതെ ഒരു ഭരണപക്ഷ എം എൽ എ സർക്കാരിനും പാർട്ടിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്നും കെ കെ രമ കേരളാ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
ഇതേ കാര്യങ്ങൾ തന്നെയാണ് വര്ഷങ്ങളായി താനും ആർ എം പിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ചന്ദ്രശേഖരനും ഇതൊക്കെ തന്നെയാണ് പറഞ്ഞിരുന്നതെന്നും കെ കെ രമ കൂട്ടിച്ചേർത്തു. അതേസമയം പി വി അൻവർ എംഎൽഎ ആർ എം പിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.