ഗവര്‍ണര്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പരോക്ഷ മറുപടിയുമായി കെ കെ രാഗേഷ്
rakesh

ഗവര്‍ണര്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. ചരിത്ര കോണ്‍ഗ്രസിലെ പഴയ ഓര്‍മ എന്ന കുറിപ്പോടെയാണ് പഴയ പ്രസംഗം വിഡിയോ സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള പൗരധര്‍മമാണ് ചരിത്ര കോണ്‍ഗ്രസില്‍ ചെയ്തതെന്ന് കെ കെ രാഗേഷ് കുറിപ്പില്‍ പറഞ്ഞു.

‘ചരിത്ര കോണ്‍ഗ്രസ്സിലെ പഴയ ഓര്‍മ്മ. ഭരണ ഘടന സംരക്ഷിക്കേണ്ട ആവശ്യകത ഓര്‍മ്മിപ്പിക്കേണ്ടത് ജനാധിപത്യ മതേതര റിപ്പബ്ലിക്കിലെ പൗരധര്‍മ്മം’. എന്നാണ് വിഡിയോയ്ക്കമുള്ള പോസ്റ്റ്.

Share this story