കിന്‍ഫ്രയ്ക്ക് നല്‍കിയ വെള്ളം പങ്കിടുന്നതില്‍ തെറ്റില്ല ; ഒരു വ്യവസായ സംരംഭം വരുമ്പോള്‍ അതിനോട് നെഗറ്റീവ് ആയി ഇടപെടേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

Minister Roshy Augustine
Minister Roshy Augustine

തിരുവനന്തപുരം: സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിനെ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കിന്‍ഫ്രയ്ക്ക് നല്‍കിയ വെള്ളം പങ്കിടുന്നതില്‍ തെറ്റില്ല. വാട്ടര്‍ അതോറിറ്റിക്ക് നേരിട്ട് ഇതില്‍ ഒരു ഇടപാടും ഇല്ല. ഒരു വ്യവസായ സംരംഭം വരുമ്പോള്‍ അതിനോട് നെഗറ്റീവ് ആയി ഇടപെടേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു.

തെറ്റിദ്ധരിപ്പിച്ചാണ് മദ്യ നിര്‍മ്മാണ കമ്പനി വെള്ളത്തിന് അനുമതി വാങ്ങിയത് എന്ന സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ പ്രസ്താവന അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന് മനസ്സിലായ കാര്യം അദ്ദേഹവും എനിക്ക് മനസ്സിലായ കാര്യമാണ് ഞാന്‍ പറയുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags