കിന്‍ഫ്ര പാര്‍ക്കിലെ തീ പിടിത്തം ; മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മരുന്ന് സംഭരണ കേന്ദ്രം കത്തിനശിച്ചു

google news
kinfra

തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപ്പിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. 

പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.  കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. 

തീ അണക്കുന്നതിനിടെ ഫയര്‍ ഫോഴ്‌സ് ജീവനക്കാരനും അപകടത്തില്‍ മരിച്ചു. ചാക്ക യൂണിറ്റിലെ ഫയര്‍മാന്‍ ജെ.എസ്.രഞ്ജിത്താണ് മരിച്ചത്.  തീ അണക്കാന്‍ ഉള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഭാഗം ശരീരത്തിലേക്ക് വീണാണ് മരണം. 

Tags