വൃക്ക രോഗം; ചികിത്സാ സഹായം തേടി സംവിധായകന്‍ ബാലചന്ദ്രകുമാര്‍

balachandra kumar
balachandra kumar

കിഡ്നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വൃക്ക രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍. തിരുവല്ല കെ എം ചെറിയാന്‍ ആശുപത്രിയിലാണ് ബാലചന്ദ്രകുമാര്‍ ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തില്‍ ചികിത്സാച്ചിലവിനായി സുഹൃത്തുക്കളുടെ സഹായം തേടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ.

കിഡ്നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ തലച്ചോറിലെ അണുബാധയും വൃക്കരോഗവും മൂലം വലിയ പ്രതിസന്ധിയിലാണ് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍.

ധനസഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അക്കൗണ്ട് വിവരങ്ങള്‍

Name: SHEEBA S M
Bank: KERALA GRAMIN BANK
Account Number: 40682101090657
IFSC: KLGB0040682
MICR Code: 695480032
Google Pay: 96334-33-333 (SHEEBA)

Tags