സംസ്‌ഥാനത്ത്‌ അടുത്ത രണ്ട് ദിവസം അതിതീവ്ര മഴ ; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്
rain

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ ഇന്നും നാളെയും അതിതീവ്ര മഴ തുടരും. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റന്നാൾ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നത്. കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഴ കനത്ത പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

ടോൾ ഫ്രീ നമ്പറായ 1077ൽ ജനങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം. അടുത്ത 5 ദിവസം സംസ്‌ഥാനത്ത്‌ കനത്ത മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് വെളളപ്പൊക്ക സാധ്യതയുളള സ്‌ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Share this story