സംസ്‌ഥാനത്ത്‌ ഇന്നും മഴ തുടരും ; മലയോര മേഖലകളിൽ കൂടുതൽ സാധ്യത
 heavy rain

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ആയിരിക്കും കൂടുതൽ മഴ ലഭിക്കുക. അതേസമയം, ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. മഴ തുടരുമെങ്കിലും കേരള-കർണാടക- ലക്ഷ്വദീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കില്ല.

തെക്കൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം. മഴക്കൊപ്പം ശക്‌തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. ഇതേ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Share this story