രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ സുപ്രീംകോടതിയില്‍ കേരളത്തിന്‍റെ റിട്ട് ഹരജി

google news
kannur vc placement  supreme court

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ സുപ്രീംകോടതിയില്‍ കേരളത്തിന്‍റെ റിട്ട് ഹരജി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു. കേസിൽ രാഷ്ട്രപതിക്കു പുറമെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്തിട്ടുണ്ട്.

ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ ഏഴ് സുപ്രധാന ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടിരുന്നത്. ഇതിൽ ചിലതിനു മാത്രമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ചില ബില്ലുകളിൽ ഇനിയും തീരുമാനം വൈകുകയാണ്. ഇതിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചിരിക്കുന്നത്.

Tags