കേരള ഗാന വിവാദം ; ശ്രീകുമാരന്‍ തമ്പിയുടെ ആരോപണങ്ങള്‍ക്ക് വീണ്ടും വിശദീകരണവുമായി കെ സച്ചിദാനന്ദന്‍

sachi

തിരുവനന്തപുരം : കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ ആരോപണങ്ങള്‍ക്ക് വീണ്ടും വിശദീകരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. ശ്രീകുമാരന്‍ തമ്പിയോട് പാട്ട് ചോദിക്കാന്‍ അക്കാദമി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയാണ്.

അദ്ദേഹം എഴുതിയത് പറ്റില്ലെന്ന് കണ്ടെത്തിയതും വകുപ്പ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ്. ഇവിടെ ഒരു വാഗ്ദാന ലംഘനവും നടന്നിട്ടില്ല. അക്കാദമിയുടെ അധ്യക്ഷന്‍ കമ്മിറ്റിയിലെ വെറും ഒരു അംഗം മാത്രമാണ് എന്നും കെ സച്ചിദാനന്ദന്‍ വിശദീകരിക്കുന്നു.

ഒരാളും വസ്തുനിഷ്ഠകാരണങ്ങളാല്‍ തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി കരുതിയില്ല. കേരളഗാനം പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സര്‍ക്കാരിന്റേതാണ്. ഗാനങ്ങള്‍ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലര്‍ നിര്‍ദ്ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സര്‍ക്കാര്‍ കമ്മിറ്റി അംഗീകരിക്കുമ്പോള്‍ മാത്രമേ ഉണ്ടാകൂ. സത്യങ്ങള്‍ വ്യക്തമാക്കി ശ്രീകുമാരന്‍ തമ്പിക്ക് നേരിട്ട് ഇമെയില്‍ അയച്ചിട്ടുണ്ടെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

Tags