കേരള സയൻസ് സ്ലാം 24, നാലാം എഡിഷൻ മാങ്ങാട്ടുപറമ്പ് ക്യാംപസിൽ നടക്കും
കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ ശാസ്ത്രജ്ഞരും പൊതുജനങ്ങളും തമ്മിൽ നേരിട്ട് സംവദിക്കാൻ വേദിയൊരുക്കാൻ കേരള സയൻസ് സ്ളാം 24 നാലാം എഡിഷൻ ഈ മാസം 30 ന് മാങ്ങാട്ടുപറമ്പ കണ്ണൂർ സർവകലാശാല ക്യാംപസിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ നാല് റീജ്യനൽ സ്ളാമുകൾ സംഘടിപിച്ചുണ്ട് . നാലാം എഡിഷൻ സ്ളാമാണ് മാങ്ങാട്ടുപറമ്പിൽ നടക്കുന്നത്. കണ്ണൂർ സർവ്വ കലാശാലയിലെ പരിസ്ഥിതിപഠനവകുപ്പുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിക്കുന്നത് 20 ഗവേഷകർ സ്ളാമിൽ പ്രബന്ധം അവതരിപ്പിക്കും.
ഗവേഷക വിദ്യാർത്ഥികളും സ്കൂൾ കോളേജ് വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളുമായി മുന്നൂറിൽ അധികം പേർ പങ്കെടുക്കും.
30 ന് രാവിലെ 9.30 ന് എം.വിജിൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പരിഷത്ത് ഭാരവാഹികളായ എം. ദിവാകരൻ, കെ. വിനോദ് കുമാർ, കെ.പി പ്രദീപ് കുമാർ, ഡോ. ടി.കെ പ്രസാദ്, പി.കെ സുധാകരൻ എന്നിവർ പങ്കെടുത്തു.