36മത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ തുടക്കമായി

saf


കാസർകോട് : 36മത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാനം ചെയ്തു. ശാസ്ത്രം നാടിന്റെ പുരോഗതിക്കും സമൂഹത്തിന്റെ നന്മയ്ക്കും ഉതകുന്നതാകണമെന്ന് അദ്ദേഹം പറഞ്ഞു. നൊബേല്‍ സമ്മാന ജോവായ പ്രൊഫ.മോര്‍ട്ടന്‍ പി മെല്‍ഡലിന്റെ സന്നിധ്യം ശാസ്ത്ര കോണ്‍ഗ്രസിനെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ എന്നിവ മുഖ്യമന്ത്രി വിതരണം ചെയ്തു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രൊഫ.കെ.പി സുധീര്‍ അധ്യക്ഷത വഹിച്ചു.മുപ്പത്തിയാറാമത് കേരള ശാസ്ത്രകോൺഗ്രസ് ചെയർമാൻ ചെന്നൈ എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ.സൗമ്യ സ്വാമിനാഥന്‍ 36മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ പരിപാടികള്‍ വിവരിച്ചു.

2022ല്‍ രസതന്ത്രത്തിന് നോബല്‍ സമ്മാനം നേടിയ പ്രൊഫ.മോര്‍ട്ടന്‍ പി.മെല്‍ഡല്‍ ശാസ്ത്ര കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്നു. കേരളത്തിലെ യുവ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും വലിയ അവസരമാണ് ഇതെന്നും അത് പരമാവധി ഉപയോഗിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കേരളം വിദ്യാഭ്യാസ മേഖലയില്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്ന നാടാണെന്നും ഇവിടുത്തെ ശാസ്ത്രത്തോടുള്ള താത്പര്യവും യുവാക്കളും തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ്.അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.  കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംക്ഷിപ്ത വിവരങ്ങള്‍ അടങ്ങിയ ക്ലൈമറ്റ് സ്റ്റേറ്റ്‌മെന്റ് 2023  രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.എസ് പ്രദീപ് കുമാര്‍ സ്വാഗതവും ഡബ്ല്യു.ആര്‍.ബി.എം ഡയറക്ടര്‍ ഡോ.മനോജ് പി സാമുവല്‍ നന്ദിയും പറഞ്ഞു.
 

Tags