അ​തി തീ​വ്ര​മ​ഴ​ ; കേരളത്തിന് ഇത്തവണ ലഭിച്ചത് 39 ശതമാനം അധികമഴ

google news
rain0

തി​രു​വ​ന​ന്ത​പു​രം: മേ​ഘ​വി​സ്​​ഫോ​ട​ന​ങ്ങ​ളും അ​തി തീ​വ്ര​മ​ഴ​യു​മാ​യി വി​റ​ങ്ങ​ലി​ച്ച കേ​ര​ള​ത്തി​ന് വേ​ന​ൽ​ക്കാ​ല​ത്ത് ല​ഭി​ച്ച​ത് 39 ശ​ത​മാ​നം അ​ധി​ക​മ​ഴ. എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം 34 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​ന​ത്താ​ണ് ഇ​ത്ത​വ​ണ പെ​രു​മ​ഴ ആ​ശ്വാ​സ​മാ​യ​ത്.

മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ മേ​യ് 31വ​രെ​യു​ള്ള പ്രീ ​മ​ൺ​സൂ​ൺ സീ​സ​ണി​ൽ കേ​ര​ളം പ്ര​തീ​ക്ഷി​ക്കു​ന്ന​ത് 359.1 മി.​മീ​റ്റ​ർ മ​ഴ​യാ​ണ്. 2023ൽ ​പെ​യ്തി​റ​ങ്ങി​യ​ത് 236.4 മി. ​മീ​റ്റ​ർ മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് 500.1 മി.​മീ​റ്റ​റാ​ണ്. ഏ​പ്രി​ൽ അ​വ​സാ​നി​ക്കു​മ്പോ​ൾ 62 ശ​ത​മാ​ന​മാ​യി​രു​ന്നു വേ​ന​ൽ​മ​ഴ​യു​ടെ കു​റ​വ്. ചൂടി​ൽ ഉ​രു​കി​യൊ​ലി​ച്ച കേ​ര​ള​ത്തി​ൽ മേ​യ് പ​കു​തി​യോ​ടെ​യാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്.

തു​ട​ർ​ന്ന് 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ളും 36 ശ​ത​മാ​നം അ​ധി​കം മ​ഴ ല​ഭി​ച്ചു.മേ​യ് 15 വ​രെ ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ വി​യ​ർ​ത്തൊ​ലി​ച്ച പാ​ല​ക്കാ​ടി​ന് മേ​യ് 31 ആ​കു​മ്പോ​ഴേ​ക്കും ല​ഭി​ച്ച​ത് 44 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്ത​നം​തി​ട്ട ഒ​ഴി​കെ 13 ജി​ല്ല​ക​ളി​ലും മ​ഴ കു​റ​ഞ്ഞെ​ങ്കി​ൽ ഇ​ത്ത​വ​ണ ഇ​ടു​ക്കി​യൊ​ഴി​കെ എ​ല്ലാ ജി​ല്ല​ക​ളി​ലും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചു.

Tags