താന്‍ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്ത കെ മുരളീധരൻ്റെ നിലപാടിൽ സന്തോഷം; ശശി തരൂർ

sasi
പാണക്കാട് സന്ദർശനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരളം തൻ്റെ നാടല്ലേയെന്ന് എന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

ദില്ലി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആര്‍എസ്എസ് പ്രസ്താവന മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ച പശ്ചാത്തലത്തിൽ പാണക്കാട് തറവാട് സന്ദര്‍ശിക്കാനൊരുങ്ങി കോൺഗ്രസ് എംപി ശശി തരൂർ.

പാണക്കാട് സന്ദർശനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരളം തൻ്റെ നാടല്ലേയെന്ന് എന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. താന്‍ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്ത കെ മുരളീധരൻ്റെ നിലപാടിൽ സന്തോഷമെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു.

ഈ 22ന് ശശി തരൂർ പാണക്കാട് തറവാട് സന്ദര്‍ശിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തുമെന്നുമാണ് വിവരം.

Share this story