അവധിക്കാലത്ത് വീട് പൂട്ടി യാത്രപോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ് !

google news
police

സ്കൂൾ പരീക്ഷകൾ ഒക്കെ കഴിഞ്ഞതോടെ പലരും അവധികാലം ആഘോഷിക്കാൻ യാത്രകൾ പോകുന്ന സമയമാണ് വേനൽക്കാലം. ഈ വേളയിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

വീട് പൂട്ട് ​േ​പാകുന്നവർ വിവരം അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്. അറിയിച്ചാൽ പരമാവധി 14 ദിവസം വരെ വീടും പരിസരവും നിരീക്ഷണത്തിലായിരിക്കുമെന്നാണ് പൊലീസ് പറയുന്നത്. വീട് കേന്ദ്രീകരിച്ചുള്ള മോഷണമുൾപ്പെടെ വർധിച്ച സാഹചര്യത്തിലാണ്​ പൊലീസി​െൻറ നടപടി. കേരള പൊലീസി​െൻറ ഫേസ് ബുക്ക് പേജിലൂടെയാണ് നിർദേശം നൽകിയിരിക്കുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.

യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.

 

Tags