സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കും മുൻപ് ഒന്നോർക്കുക, സൂക്ഷിച്ചില്ലെങ്കിൽ പണം പോകും; മുന്നറിയിപ്പുമായി പോലീസ്

cyber fraud

ഇന്ന് സൈബർ തട്ടിപ്പുകൾ കൂടിവരികയാണ്. എങ്ങനെ, എപ്പോൾ കബളിപ്പിക്കപ്പെടുമെന്ന് ആർക്കുമറിയില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പോലും നാം ഏറെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് കേരളാ പോലീസ്. 

കേരളാ പോലീസ് പങ്കുവച്ച ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം
 
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അത്രയും വിലപ്പെട്ടതാണ്. ഓൺലൈനിൽ പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങൾ സൈബർ തട്ടിപ്പിന് ഇരയാക്കിയേക്കാം. അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കുക... ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക.

എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Tags