പൊലിസിൽ ക്രിമിനൽ ആക്ടിവിറ്റികളുടെ ഭാഗമായി തീർന്നവരിൽ കണ്ണൂർ ജില്ലയിലുള്ളവർ കുറവാണെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ.

തളിപ്പറമ്പ്: പൊലിസിൽ ക്രിമിനൽ ആക്ടിവിറ്റികളുടെ ഭാഗമായി തീർന്നവരിൽ കണ്ണൂർ ജില്ലയിലുള്ളവർ കുറവാണെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ. തെക്കൻ ജില്ലകളിൽ ഈ ജീർണ്ണത പടർന്നിട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ സർവ്വീസിൽ തന്നെ നിലനിർത്തേണ്ട എന്നാണ് സർക്കാർ നിലപാടെന്നും എം.എൽ.എ പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ സിറ്റി ആൻഡ് റൂറൽ ജില്ലാ കമ്മിറ്റി കുടുബ സഹായ നിധി തളിപ്പറമ്പ് റിക്രിയേഷൻ ക്ലബിൽ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരും ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള പോലീസുകാർ എത്ര ഉന്നതരായാലും സർവീസിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇത്തരക്കാരെ ചെറിയ ശിക്ഷകൾ നൽകിയെന്ന് വരുത്തി സർവീസിൽ നിലനിർത്തി സംരക്ഷിക്കുകയായിരുന്നു. നൂതന സാങ്കേതിക വിദ്യകളും ആശയങ്ങളും ഉപയോഗിക്കുന്നതിൽ കേരളാ പോലീസ് ലോകത്ത് തന്നെ വലിയ നിലയിലാണ്. എന്നാൽ ക്രിമിനൽ ആക്റ്റിവിറ്റിയുടെ ഭാഗമായുള്ള ചില ഉദ്യോഗസ്ഥർ സേനയുടെ വില കളയുകയാണ്. ഗുണ്ടാ സംഘത്തിൻ്റെ ഏജൻ്റായി ചില ഉദ്യോഗസ്ഥർ മാറുകയാണ്.
ഇതിനെതിരെ ചരിത്രത്തിലില്ലാത്ത കർശനമായ നിലപാടാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. പോലീസിൽ ഈ ജീർണ്ണത പണ്ടു തൊട്ടേയുള്ളതാണ്. സ്വാധീനമുപയോഗിച്ച് മായ്ച്ചു കളയുകയാണ് ചെയ്യാറുള്ളത്. പോലിസുകാർ ക്രിമിനൽ ആക്റ്റിവിറ്റിയുടെ ഭാഗമാകരുതെന്ന് പറയാൻ തുടങ്ങിയിട്ട് കുറേ കാലമായി. പറഞ്ഞാൽ മാറുന്നവരല്ല ഇത്തരക്കാർ. ഇവർ ഇനി സർവ്വീസിൽ തന്നെ വേണ്ടയെന്നാണ് തീരുമാനം. ഇത് നടപ്പിലാക്കുക എളുപ്പമല്ല. എന്നാൽ നടപടികൾ തുടങ്ങി കഴിഞ്ഞു.
ഇനി അത് നടക്കില്ലെന്ന് ഇടതു സർക്കാർ ഇതിനകം തെളിയിച്ചു കഴിഞ്ഞു. വർഗീയതക്കും അഴിമതിക്കും എതിരെ പോലീസ് ശക്തമായ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. മുൻ കാലങ്ങളിൽ നാടകങ്ങളിലും സിനിമകളിലും പ്രത്യക്ഷപ്പെടുനത് പോലുള്ള പോലീസുകാരെ ഇന്ന് കാണാനാവില്ലെന്നും - അന്തസ് ഉയർത്തിക്കുന്ന പോലീസുകാരാണ് ഇപ്പോൾ സിനിമകളിലും നാടകങ്ങളിലും പ്രത്യക്ഷപ്പെടുന്നത്.
പോലീസിലെ മാറുന്ന മുഖമാണ് ഇത് തെളിയിക്കുന്നത്. മാത്യകാ പരമായ പ്രവർത്തനമാണ് പോലീസ് ഓഫീസേഴ്സ് അസോസിയേഷനും പോലീസ് അസോസിയേഷനും ചെയ്തിരിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് ഇ.പി.സുരേശന് അധ്യക്ഷതവഹിച്ചു. റൂറല്‍ പോലീസ് മേധാവി എം.ഹേമലത മുഖ്യാതിഥിയായി പങ്കെടുത്തു. തളിപ്പറമ്പ് ഡി.വൈ,എസ്.പി ഓഫീസിലെ എസ.ഐയായിരുന്ന സജീവന്, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന ബേബി എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 15, 35,000 രൂപ വീതം ആകെ 30 ലക്ഷത്തി എഴുപതിനായിരം രൂപ സഹായധനം നൽകിയത്.
തളിപ്പറമ്പ് ഡി.വൈ.എസ്.പി.എം.പി.വിനോദ്, ഡി.വൈ.എസ്.പി കെ.വിനോദ് കുമാർ, ക്രൈംബ്രാച്ച് ഡിവൈഎസ്പി മണി 1 കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന് എം.കൃഷ്ണന്, പി.വി.രാജേഷ്, എന്‍.പി.കൃഷ്ണന്, വി.സിനീഷ്, സന്ദീപ്കുമാര്‍, എം.കെ.സാഹിദ, കെ.പ്രവീണ, കെ.വി.പ്രവീഷ്, ടി.വി.ജയേഷ് എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പി.അനീഷ് സ്വാഗതവും കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ് നന്ദിയും പറഞ്ഞു.