കേരള പൊലിസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍; സ്പെഷ്യൽ റിക്രൂട്ട്‌ മെന്റിലേക്ക് അപേക്ഷിക്കാം

psc
psc

കേരള പി.എസ്.സിക്ക് കീഴില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ് നടത്തുന്നു . പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. ആകെ 01 ഒഴിവാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 04 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

പി.എസ്.സി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. പട്ടികവര്‍ഗക്കാര്‍ക്കായുള്ള സ്‌പെഷ്യല്‍ നിയമനം ആകെ 01 ഒഴിവ്.

ശമ്പളം

ജോലി ലഭിച്ചാല്‍ 43,400 രൂപ മുതല്‍ 91,200 രൂപവരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.

പ്രായപരിധി

20 വയസ് മുതല്‍ 36 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് പ്രീഡിഗ്രിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.

കായിക നേട്ടം, സൈനിക പരിശീലനം, എന്‍സിസി അംഗത്വം എന്നിവ അഭികാമ്യ യോഗ്യതയായി പരിഗണിക്കുന്നതാണ്.

ശാരീരിക യോഗ്യതകള്‍

ഉയരം : 160 സെ.മീ

നെഞ്ചളവ് : 81 സെ.മീ കുറഞ്ഞത് 5 സെ.മീ വികാസവും ഉണ്ടായിരിക്കണം.

കായിക ക്ഷമത പരീക്ഷ

100 മീറ്റര്‍ നോട്ടം = 14 സെക്കന്റ്

ഹൈജമ്പ് = 132.20 സെ.മീ (4'6'')

ലോംഗ് ജമ്പ് = 451.20 സെ.മീ (15')

ഷോട്ട് പുട്ട് (7264 ഗ്രാം) = 609.60 സെ.മീ (20')

ക്രിക്കറ്റ് ബോള്‍ ത്രോ = 6096 സെ.മീ (200')

റോപ്പ് ക്ലൈംബിങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) = 365.80 സെ.മീ (12')

പുള്‍ അപ്പ് = 8 തവണ

1500 മീറ്റര്‍ ഓട്ടം = 5 മിനുട്ടും 44 സെക്കന്റും.

എട്ടിനങ്ങളില്‍ അഞ്ചെണ്ണമെങ്കിലും പാസായിരിക്കണം.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. 

Tags