ചുട്ടുപൊള്ളി കേരളം ; വൈദ്യുതി ,ജലവിതരണ മേഖല ആശങ്കയിൽ

google news
heat

തി​രു​വ​ന​ന്ത​പു​രം: ​സംസ്ഥാനത്ത ചൂടിന്റെ കാഠിന്യം വർധിക്കുമ്പോൾ  ആ​ശ​ങ്ക​യി​ൽ വൈ​ദ്യു​തി, ജ​ല​വി​ത​ര​ണ മേ​ഖ​ല. മ​ഴ​യു​ടെ അ​ള​വ്​ കു​റ​യു​ക​യും ചൂ​ട്​ തു​ട​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഗൗ​ര​വ​ത്തോ​ടെ​യാ​ണ്​ കെ.​എ​സ്.​ഇ.​ബി​യും ജ​ല അ​തോ​റി​റ്റി​യും കാ​ണു​ന്ന​ത്. ഏ​പ്രി​ൽ-​മേ​യ്​ മാ​സ​ങ്ങ​ളി​ൽ ഇതേ സ്ഥിതി  തു​ട​ർ​ന്നാ​ൽ വൈ​ദ്യു​തി, ജ​ല​വി​ത​ര​ണ രം​ഗ​ങ്ങ​ൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകും .

മാ​ർ​ച്ച്​ ഒ​ന്നു മു​ത​ൽ 17 വ​രെ ല​ഭി​ക്കേ​ണ്ട മ​ഴ​യി​ൽ 92 ശ​ത​മാ​നം കു​റ​വാ​ണുള്ള​ത്. 18.1 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത്​ ല​ഭി​ച്ച​ത്​ 1.4 മി​ല്ലി മീ​റ്റ​ർ മാ​ത്രം. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ൽ മ​ഴ തീ​രെ ല​ഭി​ച്ചി​ല്ല. മ​റ്റ്​ ജി​ല്ല​ക​ളി​ൽ നാ​മ​മാ​ത്ര​മാ​യി​രു​ന്നു. പ​മ്പി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ല​ട​ക്കം ജ​ല​വി​താ​നം കു​റ​ഞ്ഞ​തി​നാ​ൽ ക​​രു​ത​ൽ വേ​ണ​മെ​ന്ന്​ ജ​ല അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

 ഏ​​പ്രി​ലോ​ടെ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കു​ടി​വെ​ള്ളം പാ​ഴാ​ക്ക​രു​തെ​ന്നും വാ​ഹ​ന​ങ്ങ​ൾ ക​ഴു​കാ​നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു​മ​ട​ക്കം ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ജ​ല അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി. പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം റെ​ക്കോ​ഡി​​ലെ​ത്തു​ന്ന സ്ഥി​തി​യാ​ണ്​ കെ.​എ​സ്.​ഇ.​ബി​യെ അ​ല​ട്ടു​ന്ന​ത്.

അ​ണ​ക്കെ​ട്ടു​ക​ളി​ലും ജ​ല​നി​ര​പ്പ്​ കു​റ​യു​ക​യാ​ണ്. ഇ​ടു​ക്കി​യി​ൽ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 47.51 ശ​ത​മാ​നം വെ​ള്ള​മാ​ണു​ള്ള​ത്. ഉ​പ​ഭോ​ഗം കൂ​ടി​യ​തോ​ടെ, ഇ​ത​ര സം​സ്ഥാ​ന ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ ഉ​യ​ർ​ന്ന വി​ല​ക്ക്​ വൈ​ദ്യു​തി വാ​ങ്ങു​ക​യാ​ണ്.

Tags