രാഷ്ട്രപതിയുടെ മെഡല്‍ ഏറ്റുവാങ്ങി മലയാളി സിബിഐ എഎസ്പി ടി പി അനന്തകൃഷ്ണന്‍

ananthakrishnan
ananthakrishnan

രാഷ്ട്രപതിയുടെ മികച്ച സേവനത്തിനുള്ള മെഡല്‍ ഏറ്റുവാങ്ങി സിബിഐ എഎസ്പി ടി പി അനന്തകൃഷ്ണന്‍. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് മെഡല്‍ സമ്മാനിച്ചത്. സിബിഐ ചെന്നൈ യൂണിറ്റിലെ എഎസ്പിയായ ടി പി അനന്തകൃഷ്ണന്‍ മലയാളിയാണ്.

നേരത്തെ പ്രധാനമന്ത്രിയുടെ മികച്ച അന്വേഷണ ഉദ്യോസ്ഥനുള്ള മെഡല്‍ ഉള്‍പ്പടെ കരസ്ഥമാക്കിയിട്ടുണ്ട്. പെരിയ ഇരട്ട കൊലപാതകം, മാറാട് കലാപം, കലാഭവന്‍ മണിയുടെ മരണം, വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം, പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണം, ബാലഭാസ്‌ക്കറിന്റെ മരണം ഉള്‍പ്പടെ നിരവധി കേസുകളുടെ അന്വേഷണ ചുമതല നിര്‍വ്വഹിച്ചിരുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റില്‍ ഡിഎസ്പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags